19 April Friday
ഗതാഗതം നിരോധിച്ചു

പുതമൺ പാലത്തിന്റെ 
ബീം തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
റാന്നി
പാലം അപകടാവസ്ഥയിൽ. റാന്നി- –-മേലുകര–- കോഴഞ്ചേരി റോഡിലെ ഗതാഗതം നിരോധിച്ചു. മേലുകര –- റാന്നി റോഡിൽ പുതമൺ പാടശേഖരത്തോട് ചേർന്ന്‌ പെരുന്തോടിന് കുറുകെയുളള പാലത്തിന്റെ ബീമാണ് ബലക്ഷയത്തെ തുടർന്ന് തകർന്നത്. ഇതോടെ പാലത്തിന്റെ സ്ലാബും താഴേക്ക് അമർന്ന് അപകടാവസ്ഥയിലായി. കാലപ്പഴക്കമാണ് തകരാറിന് കാരണമായി കരുതുന്നത്. റോഡിന്റെ വീതി  വർധിപ്പിച്ചപ്പോൾ വീതി കുറഞ്ഞ പഴയ പാലത്തോട് ചേർന്ന്  ബാക്കി ഭാഗം നിർമ്മിച്ച് പാലത്തിന് വീതി വർധിപ്പിച്ചിരുന്നു. ഈ ഭാഗത്തിന് കുഴപ്പമില്ല. പഴയ പാലത്തിനാണ് ബലക്ഷയം.
പാലം അപകടാവസ്ഥയിലാണെന്ന പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്‌റ്റന്റ്‌ എൻജിനീയർ സുഭാഷ് ബുധനാഴ്ച അഞ്ചരയോടെയാണ് പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയാണ് ഇത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top