പൂവാലൻമാർ സ്റ്റാൻഡ് വിട്ട് പോണം



 മല്ലപ്പള്ളി പൂവാലൻമാരുടെ ശ്രദ്ധക്ക്... മല്ലപ്പള്ളിയിലെ പെൺകുട്ടിൾ കുങ്ഫു പരിശീലിച്ചു തുടങ്ങി. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പെൺകുട്ടികൾക്ക് നൽകുന്ന സ്വയം പ്രതിരോധ പരിശീലനമാണിത്‌.സർക്കാർ വിദ്യാലയങ്ങളിൽ ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസിലെ പെൺകുട്ടികൾക്കാണ്  പരിശീലനം. മല്ലപ്പള്ളി വിഎച്ച്എസ്ഇ കീഴ് വായ്പൂര്‌, കെഎൻഎംജിഎച്ച്എസ് കവിയൂർ എന്നീ രണ്ട് ക്ലസ്റ്ററിലായാണ് പരിശീലനം.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികളുടെ എണ്ണം ക്രമീകരിച്ചാണ് പരിശീലനം.ശാരീരികവും മാനസികവുമായി പെൺകുട്ടികളെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  മല്ലപ്പള്ളി ബിആർസിയുടെ പരിശീലന പരിപാടി പഞ്ചായത്തംഗം രോഹിണി ജോസ്‌ ഉദ്ഘാടനം ചെയ്തു.അഭികൃഷ്ണൻ ,ആർ എൽ വിജയൻ  എന്നിവരാണ്  കുങ്ഫു പരിശീലകർ. ടി ആർ  ദിനേശ്, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ വി അമ്പിളി, നോഡൽ ഓഫീസർ അനീറ്റ സുകുമാരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News