29 March Friday
പെൺപിള്ളാര്‌ കുങ്ഫുവാ

പൂവാലൻമാർ സ്റ്റാൻഡ് വിട്ട് പോണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

 മല്ലപ്പള്ളി

പൂവാലൻമാരുടെ ശ്രദ്ധക്ക്... മല്ലപ്പള്ളിയിലെ പെൺകുട്ടിൾ കുങ്ഫു പരിശീലിച്ചു തുടങ്ങി. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പെൺകുട്ടികൾക്ക് നൽകുന്ന സ്വയം പ്രതിരോധ പരിശീലനമാണിത്‌.സർക്കാർ വിദ്യാലയങ്ങളിൽ ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസിലെ പെൺകുട്ടികൾക്കാണ്  പരിശീലനം. മല്ലപ്പള്ളി വിഎച്ച്എസ്ഇ കീഴ് വായ്പൂര്‌, കെഎൻഎംജിഎച്ച്എസ് കവിയൂർ എന്നീ രണ്ട് ക്ലസ്റ്ററിലായാണ് പരിശീലനം.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികളുടെ എണ്ണം ക്രമീകരിച്ചാണ് പരിശീലനം.ശാരീരികവും മാനസികവുമായി പെൺകുട്ടികളെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
മല്ലപ്പള്ളി ബിആർസിയുടെ പരിശീലന പരിപാടി പഞ്ചായത്തംഗം രോഹിണി ജോസ്‌ ഉദ്ഘാടനം ചെയ്തു.അഭികൃഷ്ണൻ ,ആർ എൽ വിജയൻ  എന്നിവരാണ്  കുങ്ഫു പരിശീലകർ. ടി ആർ  ദിനേശ്, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ വി അമ്പിളി, നോഡൽ ഓഫീസർ അനീറ്റ സുകുമാരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top