ലോട്ടറി ഓഫീസിലേക്ക് 
തൊഴിലാളി മാര്‍ച്ച് 30ന്



പത്തനംതിട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ്  യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ 30ന്‌ ലോട്ടറി തൊഴിലാളികൾ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തും. വെട്ടിക്കുറച്ച കമീഷൻ പുനസ്ഥാപിക്കുക, ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ക്ഷേമ പദ്ധതികൾക്ക് അനുമതി നൽകി ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.  പകൽ 11ന്  സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സമത സൂപ്പർ മാർക്കറ്റിന്  സമീപത്ത് നിന്നാണ്  പ്രകടനം ആരംഭിക്കുക. സമരത്തിൽ മുഴുവൻ ലോട്ടറി തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ്  എം എസ് രാജശേഖരനും  സെക്രട്ടറി എം വി സഞ്ജുവും അഭ്യർഥിച്ചു. Read on deshabhimani.com

Related News