25 April Thursday

ലോട്ടറി ഓഫീസിലേക്ക് 
തൊഴിലാളി മാര്‍ച്ച് 30ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
പത്തനംതിട്ട
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ്  യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ 30ന്‌ ലോട്ടറി തൊഴിലാളികൾ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തും. വെട്ടിക്കുറച്ച കമീഷൻ പുനസ്ഥാപിക്കുക, ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ക്ഷേമ പദ്ധതികൾക്ക് അനുമതി നൽകി ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. 
പകൽ 11ന്  സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സമത സൂപ്പർ മാർക്കറ്റിന്  സമീപത്ത് നിന്നാണ്  പ്രകടനം ആരംഭിക്കുക. സമരത്തിൽ മുഴുവൻ ലോട്ടറി തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ്  എം എസ് രാജശേഖരനും  സെക്രട്ടറി എം വി സഞ്ജുവും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top