നവസംരംഭകർക്ക് 
അവബോധ ക്ലാസ്



പത്തനംതിട്ട വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേരള സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി നവസംരംഭകർക്ക് അവബോധന ക്ലാസ്  26ന് രാവിലെ 10 മുതൽ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കും. പ്രവാസികൾ, വനിതകൾ, അഭ്യസ്തവിദ്യർ, യുവാക്കൾ തുടങ്ങി ഏനാദിമംഗലം പഞ്ചായത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിൽ സംരംഭകർ ആയവർക്കും പങ്കെടുക്കാം. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടികൾ, സർക്കാർ സബ്സിഡിക്കുള്ള മാർഗങ്ങൾ, ലഘൂകരിച്ച ലൈസൻസ് നടപടികൾ എന്നിവ വിശദീകരിക്കും. രജിസ്റ്റർ ചെയ്യുന്നതിന് 8921655312 നമ്പരിൽ ബന്ധപ്പെടുക. Read on deshabhimani.com

Related News