20 April Saturday

നവസംരംഭകർക്ക് 
അവബോധ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
പത്തനംതിട്ട
വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേരള സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി നവസംരംഭകർക്ക് അവബോധന ക്ലാസ്  26ന് രാവിലെ 10 മുതൽ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കും. പ്രവാസികൾ, വനിതകൾ, അഭ്യസ്തവിദ്യർ, യുവാക്കൾ തുടങ്ങി ഏനാദിമംഗലം പഞ്ചായത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിൽ സംരംഭകർ ആയവർക്കും പങ്കെടുക്കാം. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടികൾ, സർക്കാർ സബ്സിഡിക്കുള്ള മാർഗങ്ങൾ, ലഘൂകരിച്ച ലൈസൻസ് നടപടികൾ എന്നിവ വിശദീകരിക്കും. രജിസ്റ്റർ ചെയ്യുന്നതിന് 8921655312 നമ്പരിൽ ബന്ധപ്പെടുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top