ജില്ലാ ആയുർവേദ ആശുപത്രി 
പേവാർഡ് നിർമാണോദ്‌ഘാടനം

ജില്ലാ ആയുർവേദ ആശുപത്രിയുടെ പേവാർഡ് നിർമാണം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


 പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിയുടെ പേവാർഡ് നിർമാണം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.  അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്‌  അനിത കുറുപ്പ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സാറാ തോമസ്‌, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം വി പ്രസാദ്  എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി എസ് ശ്രീകുമാർ സ്വാഗതവും  ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉഷ കെ പുതുമന നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News