അയൽവാസിയുടെ നായ ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്



കിടങ്ങന്നൂർ വളർത്തുനായുടെ ആക്രമണത്തിൽ ബാലന് ഗുരുതര പരിക്ക്.  കിടങ്ങന്നൂർ നാക്കാലിക്കൽ ചെക്കാട്ട് സുനിലിന്റെ മകൻ നിരഞ്‌ജനെ(9) കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാവിലെ 10ന് വീട്ടിൽ നിന്നും കടയിലേയ്ക്ക് പോകുന്നതിനിടയിൽ റോഡിലായിരുന്നു ആക്രമണം. കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.  സുനിലും കുടുംബവും നാൽക്കാലിക്കൽ കടുവാക്കാട്ട് വാടകയ്ക്ക് താമസിക്കുകയാണ്. വീടിന്റെ സമീപത്തുള്ള വളർത്തുനായ ചങ്ങല പൊട്ടിച്ച് എത്തിയാണ് കടിച്ചത്. നിലത്തു വീണ നിരഞ്‌ജന്റെ തലയിലും പട്ടി കടിച്ചു. അലർച്ച കേട്ട് നാട്ടുകാർ വടിയുമായി ഓടി എത്തിയതോടെയാണ് പട്ടി മാറിയത്. മുറിവുകഴുകിയ ശേഷം കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മെഡിക്കൽ കോളജ്‌ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തത്. Read on deshabhimani.com

Related News