പ്രതിരോധത്തിന് സജ്ജം



പത്തനംതിട്ട കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നതിനിടെ രോ​ഗ പ്രതിരോധത്തിനുള്ളതെല്ലാം ജില്ലയിൽ സജ്ജമാകുന്നു. നിലവിലെ രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ എൺപത് ശതമാനത്തിലേറെ രോ​ഗികൾ ആയാലെ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങൂവെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  നിലവിൽ ഗുരുതര രോ​ഗ ലക്ഷണമുള്ള രോ​ഗികളുടെ എണ്ണവും  ജില്ലയിൽ കുറവാണ്. ഓക്സിജൻ സൗകര്യമോ മറ്റു വെന്റിലേറ്റർ സൗകര്യങ്ങളോ വേണ്ടിവരുന്ന വിധത്തിലുള്ള  കോവിഡ് രോ​ഗികൾ കുറവാണ്.  എന്നാൽ ഓക്സിജനും വെന്റിലേറ്ററടക്കം എല്ലാം ആവശ്യത്തിന് സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പന്തളത്തെയും റാന്നി പെരുനാട്ടിലെയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 240 കിടക്കകൾ ഉണ്ട്. അവയുടെ അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് രോ​ഗികൾ ഈ കേന്ദ്രങ്ങളിലുള്ളത്.   ​ഗുരുതരാവസ്ഥയിലാവുന്ന രോ​ഗികൾ നിലവിൽ കുറവായതിനാൽ ജാ​ഗ്രത പാലിക്കുന്നതിൽ കുറവ് വരുത്തരുതെന്നും അതിവേ​ഗം പടരുന്ന വകഭേദമാണ് ഒമിക്രോണെന്നും ആരോ​ഗ്യവകുപ്പധികൃതർ അറിയിച്ചു. ആരോ​ഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ  വിട്ടു വീഴ്ച പാടില്ലെന്നും വകുപ്പ്അധികൃതർ അറിയിച്ചു.  Read on deshabhimani.com

Related News