അപ്പർ കുട്ടനാടിന് ആശ്വാസമേകി മന്ത്രിമാർ

അപ്പർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ മന്ത്രിമാരായ വീണാ ജോർജും കെ രാജനും 
മാത്യു ടി തോമസ് എംഎൽഎ യോടൊപ്പം സന്ദർശിക്കുന്നു


തിരുവല്ല അപ്പർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ മന്ത്രിമാരായ വീണാ ജോർജും, കെ രാജനും മാത്യു ടി തോമസ് എംഎൽഎ യോടൊപ്പം  സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ അവർ ആശ്വസിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ ജി രജീഷ് കുമാർ, തഹസിൽദാർ ജോൺ വർഗീസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്താൻ മന്ത്രിമാർ നിർദേശം നൽകി.  Read on deshabhimani.com

Related News