പാമ്പിനി ആദിവാസി 
കോളനിയും ചുവന്നു



 ചിറ്റാർ ചിറ്റാർ പാമ്പിനിയിൽ ആദിവാസി കോളനിയിൽ നിന്നും ബിജെപി ബന്ധം ഉപേക്ഷിച്ച് 35 കുടുംബങ്ങളിൽ നിന്ന് 100 പേർ  സിപിഐ എമ്മിലേക്ക്‌ എത്തി. പുതുതായി എത്തിയവരെ സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഹാരമണിയിച്ച്‌ സ്വീകരിച്ചു. പാമ്പിനി ബ്രാഞ്ച് സെക്രട്ടറി ഗീത സുരേന്ദ്രൻ അധ്യക്ഷയായി.  എരിയ കമ്മിറ്റിയംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ലോക്കൽ സെക്രട്ടറി ടി കെ സജി, ടി എസ് രാധാകൃഷ്ണൻ, ബാലമുരളി, ബിന്ദു വിജയൻ, പ്രമീള, പുഷ്പ സജു എന്നിവർ സംസാരിച്ചു.  ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്‌ പിന്തുണ നൽകിയും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിൽ മനംമടുത്തുമാണ് കുടുംബങ്ങൾ ബിജെപി ബന്ധം ഉപേക്ഷിച്ചത്‌. Read on deshabhimani.com

Related News