25 April Thursday

പാമ്പിനി ആദിവാസി 
കോളനിയും ചുവന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

 ചിറ്റാർ

ചിറ്റാർ പാമ്പിനിയിൽ ആദിവാസി കോളനിയിൽ നിന്നും ബിജെപി ബന്ധം ഉപേക്ഷിച്ച് 35 കുടുംബങ്ങളിൽ നിന്ന് 100 പേർ  സിപിഐ എമ്മിലേക്ക്‌ എത്തി. പുതുതായി എത്തിയവരെ സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഹാരമണിയിച്ച്‌ സ്വീകരിച്ചു. പാമ്പിനി ബ്രാഞ്ച് സെക്രട്ടറി ഗീത സുരേന്ദ്രൻ അധ്യക്ഷയായി. 
എരിയ കമ്മിറ്റിയംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ലോക്കൽ സെക്രട്ടറി ടി കെ സജി, ടി എസ് രാധാകൃഷ്ണൻ, ബാലമുരളി, ബിന്ദു വിജയൻ, പ്രമീള, പുഷ്പ സജു എന്നിവർ സംസാരിച്ചു. 
ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്‌ പിന്തുണ നൽകിയും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിൽ മനംമടുത്തുമാണ് കുടുംബങ്ങൾ ബിജെപി ബന്ധം ഉപേക്ഷിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top