മുഴുവന്‍ പേര്‍ക്കും ആധികാരിക രേഖ



 പത്തനംതിട്ട ജില്ലയിലെ ആദിവാസി കുടുംബങ്ങൾക്കും പട്ടിക വർ​ഗ കുടുംബങ്ങൾക്കും അടിസ്ഥാന രേഖകളായി.  സംസ്ഥാന സർക്കാർ നൂറു ദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച പദ്ധതി ജില്ലയിൽ 100 ശതമാനം  കൈവരിച്ചു. ഇതിന്റെ  പ്രഖ്യാപനം വ്യാഴാഴ്ച പട്ടികജാതി വർ​ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ടയിൽ നടത്തും. പരിപാടി പകൽ മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്  നടക്കുക.  വിവിധ ക്യാമ്പുകളിലൂടെ ജില്ലയിലെ 2,087 കുടുംബങ്ങളുടെ രേഖകൾ ഡിജിറ്റൽ ലോക്കറിൽ  സൂക്ഷിക്കാനായി.  6,193 വ്യക്തികളുടെ രേഖകൾ ഇതിലൂടെ സുരക്ഷിതമായി. കൂടാതെ 128 പുതിയ റേഷൻ കാർഡുകൾ,  379 പേർക്ക് പുതിയ ആധാർ കാർഡുകൾ,  621 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ,  83 കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ്,  51 പേർക്ക് പുതിയ ബാങ്ക് അക്കൗണ്ട്,  511 പേർക്ക് തിരിച്ചറിയൽ കാർഡ് സേവനം എന്നിവയും ആറുമാസം നീണ്ട വിവിധ  ക്യാമ്പിലൂടെ ലഭ്യമാക്കി . സംസ്ഥാനത്ത് വയനാട് ജില്ലയ്ക്ക് ശേഷം എബിസിഡി(അക്ഷയ ബി​ഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ)  പദ്ധതി നൂറുശതമാനം പൂർത്തിയാക്കിയ ജില്ലയായി  പത്തനംതിട്ട. Read on deshabhimani.com

Related News