മാറ്റമില്ലാതെ



 പത്തനംതിട്ട  ജില്ലയിൽ വെള്ളിയാഴ്‌ച 101 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 149 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 83 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതുവരെ ആകെ 5425 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3638 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു.ഇതുവരെ 35 പേർ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 4338 ആണ്. Read on deshabhimani.com

Related News