കുറിയന്നൂര്‍ സഹകരണ 
സംഘവും എല്‍ഡിഎഫിന്

കുറിയന്നൂർ സർവീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു


കുറിയന്നൂർ കുറിയന്നൂർ സർവീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. 24 വർഷം യുഡിഎഫ് ഭരിച്ച സംഘമാണിത്.  28 വർഷത്തിന് ശേഷമാണ് എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വരുന്നത്.  രാജൻ വർഗീസ്, എം എം മാത്യൂ, സാബു മമ്മരപ്പള്ളിൽ, വി എസ് അജിത് കുമാർ, സണ്ണി ജേയ്ക്കബ്, ബിന്ദു അജിൽ കുമാർ, ടി ജി ഷിബു,  ടി ബിന്ദു,  സിസിലി ജോൺ, എം വി സുധർമ, പി ആർ ഗീതാകുമാരി എന്നിവരാണ് ജയിച്ചത്.  ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ തോണിപ്പുഴയിൽ യോ​ഗം ചേർന്നു. സിപിഐ എം ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, വി സി അനിൽകുമാർ, ബിജിലി പി ഈശോ, ആർ ഡോണി, പി കെ വിനു, സജിത് പി ആനന്ദ്, രാജൻ വർ​ഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News