26 April Friday
24 വർഷം യുഡിഎഫ് ഭരിച്ച ബാങ്ക്

കുറിയന്നൂര്‍ സഹകരണ 
സംഘവും എല്‍ഡിഎഫിന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

കുറിയന്നൂർ സർവീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു

കുറിയന്നൂർ
കുറിയന്നൂർ സർവീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. 24 വർഷം യുഡിഎഫ് ഭരിച്ച സംഘമാണിത്.  28 വർഷത്തിന് ശേഷമാണ് എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വരുന്നത്. 
രാജൻ വർഗീസ്, എം എം മാത്യൂ, സാബു മമ്മരപ്പള്ളിൽ, വി എസ് അജിത് കുമാർ, സണ്ണി ജേയ്ക്കബ്, ബിന്ദു അജിൽ കുമാർ, ടി ജി ഷിബു,  ടി ബിന്ദു,  സിസിലി ജോൺ, എം വി സുധർമ, പി ആർ ഗീതാകുമാരി എന്നിവരാണ് ജയിച്ചത്. 
ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ തോണിപ്പുഴയിൽ യോ​ഗം ചേർന്നു. സിപിഐ എം ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, വി സി അനിൽകുമാർ, ബിജിലി പി ഈശോ, ആർ ഡോണി, പി കെ വിനു, സജിത് പി ആനന്ദ്, രാജൻ വർ​ഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top