കർഷക സ്വയം സഹായ സംഘം ഓഫീസ്‌ തുറന്നു



 തണ്ണിത്തോട് കേരള കർഷകസംഘം തണ്ണിേത്താട് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച തണൽ കർഷക സ്വയം സഹായ സംഘം ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം ടി കെ സോമരാജൻ അധ്യക്ഷനായി. പെരുനാട് ഏരിയ സെക്രട്ടറി  എസ് ഹരിദാസ്,  കർഷക സംഘം ഏരിയ സെക്രട്ടറി കെ ജി മുരളീധരൻ, തണ്ണിത്തോട്‌ ലോക്കൽ കമ്മിറ്റി സെകട്ടറി പ്രവീൺ പ്രസാദ്, പഞ്ചായത്തംഗങ്ങളായ കെ വി സുഭാഷ്, ടി  ജോ തോമസ്‌, കർഷകസംഘം ഏരിയ ജോയിന്റ്‌ സെക്രട്ടറി കെ എസ്‌ സുരേശൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി കെ ലാൽകുമാർ സ്വാഗതവും പ്രസിഡന്റ്‌ എം പി ഗോപാലൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News