വിവാഹദിനത്തിൽ കിടപ്പുരോഗികൾക്ക് സഹായം നൽകി



കോന്നി വിവാഹദിനത്തിൽ കിടപ്പുരോഗികൾക്ക് സഹായവുമായി വധൂവരൻമാർ. കഴിഞ്ഞ ദിവസം വിവാഹിതരായ അരുവാപ്പുലം കുളഞ്ഞി കൊമ്പിൽ കെ ശശിധരൻ നായരുടെയും പി ജി ഓമന അമ്മയുടെയും മകൻ എസ് ശിവകുമാറും പന്തളം വടശേരി പറമ്പിൽ ചന്ദ്രൻ കുട്ടിയുടെയും ശോഭ ചന്ദ്രന്റെയും മകൾ ശ്രുതി ചന്ദ്രനുമാണ് വിവാഹദിനത്തിൽ കിടപ്പ് രോഗികൾക്കുളള സഹായം ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകിയത്. സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ തുക ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി, സിപിഐ എം ഐരവൺ ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News