19 April Friday

വിവാഹദിനത്തിൽ കിടപ്പുരോഗികൾക്ക് സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കോന്നി
വിവാഹദിനത്തിൽ കിടപ്പുരോഗികൾക്ക് സഹായവുമായി വധൂവരൻമാർ. കഴിഞ്ഞ ദിവസം വിവാഹിതരായ അരുവാപ്പുലം കുളഞ്ഞി കൊമ്പിൽ കെ ശശിധരൻ നായരുടെയും പി ജി ഓമന അമ്മയുടെയും മകൻ എസ് ശിവകുമാറും പന്തളം വടശേരി പറമ്പിൽ ചന്ദ്രൻ കുട്ടിയുടെയും ശോഭ ചന്ദ്രന്റെയും മകൾ ശ്രുതി ചന്ദ്രനുമാണ് വിവാഹദിനത്തിൽ കിടപ്പ് രോഗികൾക്കുളള സഹായം ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകിയത്. സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ തുക ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി, സിപിഐ എം ഐരവൺ ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top