നെടുമ്പറമ്പിൽ ഗ്രൂപ്പ് ദേശാഭിമാനി വരിക്കാരായി



തിരുവല്ല കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് മാനേജിങ്‌ ഡയറക്ടറുമായ എൻ എം രാജു (രാജു ജോർജ്) തന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള 25 ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബുവിനെ ഏൽപ്പിച്ചു.  ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി,  നെടുമ്പറമ്പിൽ സിൻഡിക്കേറ്റ് ഡയറക്ടർ ആൻസൺ, ദേശാഭിമാനി ലേഖകൻ ടി എ റെജികുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News