സുനിൽ ടീച്ചർ 
നൽകിയത്‌ 
കനിവിന്റെ 250 വീട്‌



പത്തനംതിട്ട സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 250–-ാമത്തെ സ്നേഹ ഭവനം കവിയൂർ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനുമായി  നൽകി. വിദേശ മലയാളിയായ ജോബിന്റെയും സൂസിയുടെയും സഹായത്താലാണിത്‌. താക്കോൽ ദാനവും ഉദ്ഘാടനവും നടൻ സുരേഷ് ഗോപി നിർവഹിച്ചു.  വർഷങ്ങളായി വീടില്ലാതെ തകർന്നു വീഴാറായ കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളർന്ന സരസമ്മയും ഭർത്താവും മകനും കുടുംബവും താമസിച്ചിരുന്നത്.  ആക്രി  പെറുക്കിയായിരുന്നു ഉപജീവനം. സ്വന്തമായി അവർക്ക് ഒരു വീട് അവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു.  മൂന്ന് മുറിയും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ്‌ നൽകിയത്‌. വാർഡ് മെമ്പർ സിന്ധു, പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ, തോമസ് ചാക്കോ, ജോഷി വെട്ടിക്കാട്, സി എൻ ആര്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News