25 April Thursday

സുനിൽ ടീച്ചർ 
നൽകിയത്‌ 
കനിവിന്റെ 250 വീട്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
പത്തനംതിട്ട
സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 250–-ാമത്തെ സ്നേഹ ഭവനം കവിയൂർ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനുമായി  നൽകി. വിദേശ മലയാളിയായ ജോബിന്റെയും സൂസിയുടെയും സഹായത്താലാണിത്‌. താക്കോൽ ദാനവും ഉദ്ഘാടനവും നടൻ സുരേഷ് ഗോപി നിർവഹിച്ചു.  വർഷങ്ങളായി വീടില്ലാതെ തകർന്നു വീഴാറായ കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളർന്ന സരസമ്മയും ഭർത്താവും മകനും കുടുംബവും താമസിച്ചിരുന്നത്.  ആക്രി  പെറുക്കിയായിരുന്നു ഉപജീവനം. സ്വന്തമായി അവർക്ക് ഒരു വീട് അവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു.  മൂന്ന് മുറിയും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ്‌ നൽകിയത്‌. വാർഡ് മെമ്പർ സിന്ധു, പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ, തോമസ് ചാക്കോ, ജോഷി വെട്ടിക്കാട്, സി എൻ ആര്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top