ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ 
ജില്ലാ സമ്മേളനത്തിന്‌ തുടക്കം



പത്തനംതിട്ട  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ സമ്മേളനം കോന്നി ഗവണ്മെന്റ് എൽപി സ്കൂളിൽ ഡോ. രതീഷ് കൃഷ്ണൻ ഉദ്ഘാടനംചെയ്തു. അവരവരുടെ ഭൂപടം എന്ന വിഷയത്തിൽ രതീഷ്‌ കൃഷ്‌ണൻ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ വി എൻ അനിൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ സലിൽ വയലാത്തല, ജില്ലാ ജോയിന്റ് സെക്രട്ടറി ശാന്തമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ രമേശ്‌ ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി സത്യദാസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനം ഞായർ വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും. Read on deshabhimani.com

Related News