16 April Tuesday

ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ 
ജില്ലാ സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
പത്തനംതിട്ട 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ സമ്മേളനം കോന്നി ഗവണ്മെന്റ് എൽപി സ്കൂളിൽ ഡോ. രതീഷ് കൃഷ്ണൻ ഉദ്ഘാടനംചെയ്തു. അവരവരുടെ ഭൂപടം എന്ന വിഷയത്തിൽ രതീഷ്‌ കൃഷ്‌ണൻ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ വി എൻ അനിൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ സലിൽ വയലാത്തല, ജില്ലാ ജോയിന്റ് സെക്രട്ടറി ശാന്തമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ രമേശ്‌ ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി സത്യദാസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനം ഞായർ വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top