547 പേർക്കുകൂടി, 
616 രോഗമുക്തർ



പത്തനംതിട്ട  ജില്ലയിൽ ബുധനാഴ്‌ച 547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എട്ടുപേർ മരിച്ചു. 616 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 546 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇതുവരെ ആകെ 185509 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 177965 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.മലയാലപ്പുഴ സ്വദേശി (83), ഏനാദിമംഗലം സ്വദേശി (94), കുളനട സ്വദേശി (52),കുന്നന്താനം സ്വദേശി (90).തുമ്പമൺ സ്വദേശി (74),പത്തനംതിട്ട സ്വദേശി (87),ആറന്മുള സ്വദേശി (60),ഏനാദിമംഗലം സ്വദേശി (57)എന്നിവരാണ്‌ മരിച്ചത്‌. ആകെ രോഗമുക്തരായവരുടെ എണ്ണം 179042 ആണ്. 5277 പേർ രോഗികളായിട്ടുണ്ട്. 11477 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 3878 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.2371 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. Read on deshabhimani.com

Related News