19 April Friday

547 പേർക്കുകൂടി, 
616 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
പത്തനംതിട്ട 
ജില്ലയിൽ ബുധനാഴ്‌ച 547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എട്ടുപേർ മരിച്ചു. 616 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 546 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇതുവരെ ആകെ 185509 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 177965 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.മലയാലപ്പുഴ സ്വദേശി (83), ഏനാദിമംഗലം സ്വദേശി (94), കുളനട സ്വദേശി (52),കുന്നന്താനം സ്വദേശി (90).തുമ്പമൺ സ്വദേശി (74),പത്തനംതിട്ട സ്വദേശി (87),ആറന്മുള സ്വദേശി (60),ഏനാദിമംഗലം സ്വദേശി (57)എന്നിവരാണ്‌ മരിച്ചത്‌.
ആകെ രോഗമുക്തരായവരുടെ എണ്ണം 179042 ആണ്. 5277 പേർ രോഗികളായിട്ടുണ്ട്. 11477 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 3878 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.2371 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top