321 പേർക്ക്‌ സുഖമായി



 പത്തനംതിട്ട  ജില്ലയിൽ 13ന്‌ 244 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 321 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്നും വന്നതും, 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 231 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.ഇതുവരെ ആകെ 11412 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8581 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (57) 13ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു. ജില്ലയിൽ ഇതുവരെ 67 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 8208 ആണ്. Read on deshabhimani.com

Related News