20 April Saturday
ഇന്നലെ 244, 231 സമ്പർക്കം

321 പേർക്ക്‌ സുഖമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020

 പത്തനംതിട്ട 

ജില്ലയിൽ 13ന്‌ 244 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 321 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്നും വന്നതും, 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 231 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.ഇതുവരെ ആകെ 11412 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8581 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (57) 13ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
ജില്ലയിൽ ഇതുവരെ 67 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 8208 ആണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top