ക്ഷേമനിധി ആനുകൂല്യങ്ങൾക്കായി 
തൊഴിലാളി മാർച്ച്‌



 പത്തനംതിട്ട അനർഹരെ ഒഴിവാക്കി യഥാർഥ തൊഴിലാളികൾക്ക് ക്ഷേമനിധി വിതരണം ചെയ്യുക, തൊഴിലാളികളെ അംഗങ്ങളാക്കാത്ത ഷോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കി നടപടി സ്വീകരിക്കുക, ഷോപ്പിലെ മുഴുവൻ തൊഴിലാളികളേയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഷോപ്‌സ്‌ ആൻഡ് കൊമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ബി ഹർഷകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ആർ രവിപ്രസാദ് സ്വാഗതം പറഞ്ഞു. മലയാലപ്പുഴ മോഹനൻ, കെ അനിൽകുമാർ, എസ് കൃഷ്ണകുമാർ, നൈജിൽ ജോർജ്‌, ആർ മനു, സി രാഗേഷ്, വേണുഗോപാൽ, കുഞ്ഞുമോൻ, ഷൈലജ, രാജീവ്, ഷെമീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News