25 April Thursday

ക്ഷേമനിധി ആനുകൂല്യങ്ങൾക്കായി 
തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

 പത്തനംതിട്ട

അനർഹരെ ഒഴിവാക്കി യഥാർഥ തൊഴിലാളികൾക്ക് ക്ഷേമനിധി വിതരണം ചെയ്യുക, തൊഴിലാളികളെ അംഗങ്ങളാക്കാത്ത ഷോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കി നടപടി സ്വീകരിക്കുക, ഷോപ്പിലെ മുഴുവൻ തൊഴിലാളികളേയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഷോപ്‌സ്‌ ആൻഡ് കൊമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ബി ഹർഷകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ആർ രവിപ്രസാദ് സ്വാഗതം പറഞ്ഞു. മലയാലപ്പുഴ മോഹനൻ, കെ അനിൽകുമാർ, എസ് കൃഷ്ണകുമാർ, നൈജിൽ ജോർജ്‌, ആർ മനു, സി രാഗേഷ്, വേണുഗോപാൽ, കുഞ്ഞുമോൻ, ഷൈലജ, രാജീവ്, ഷെമീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top