നെടുമൺ സഹകരണബാങ്കിന് സഹകാരി ബേക്കറി

നെടുമൺ സഹകരണ ബാങ്കിന്റെ സഹകാരി ബേക്കറിയും ബോർമ്മയും കെ ബി ഗണേഷ് കുമാർ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


 കൊടുമൺ നെടുമൺ സഹകരണ ബാങ്കിന്റെ സഹകാരി ബേക്കറിയും ബോർമ്മയും കെ ബി ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ പ്രസന്നകുമാർ അധ്യക്ഷനായി. ഏഴംകുളം ജങ്‌ഷനിലുള്ള സഹകാരി സൂപ്പർ  മാർക്കറ്റിനോട് ചേർന്നാണ് പുതിയ സംരംഭം തുടങ്ങിയത്. സാൻഡ്‌വിച്ച്, ഷവർമ്മ, അൽഫാം, ഐസ് ക്രീം, വിശേഷാവസരങ്ങളിലേക്കുള്ള കേക്കുകൾ തുടങ്ങി രുചികരമായ എല്ലാ വിഭവങ്ങളും ഇവിടെനിന്നു ലഭിക്കും. വീടുകളിലെ ആഘോഷങ്ങൾ,  ചെറുകിടബേക്കറി സ്ഥാപനങ്ങൾ, മുൻകൂട്ടി ഓർഡർ നൽകുന്ന വ്യക്തികൾ എന്നിവർക്ക് ആവശ്യാനുസരണം സാധനങ്ങൾ അവരുടെ സ്ഥാപനങ്ങളിലും വീടുകളിലും എത്തിച്ചു കൊടുക്കാനുള്ള സൗകര്യവുമുണ്ട്. യോഗത്തിൽ ഭരണ സമിതിയംഗങ്ങളായ ബിജു കോട്ടൂർ, ജെ യാസിൻ ഖാൻ, അജിഫിലിപ്പ്, സന്തോഷ്കുമാർ, ഷീലാ ബാബു, വാസന്തിയമ്മ, ഏഴംകുളം പഞ്ചായത്ത്‌പ്രസിഡന്റ് വി എസ് ആശ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ പി ഹുസൈൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News