28 March Thursday

നെടുമൺ സഹകരണബാങ്കിന് സഹകാരി ബേക്കറി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

നെടുമൺ സഹകരണ ബാങ്കിന്റെ സഹകാരി ബേക്കറിയും ബോർമ്മയും കെ ബി ഗണേഷ് കുമാർ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

 കൊടുമൺ

നെടുമൺ സഹകരണ ബാങ്കിന്റെ സഹകാരി ബേക്കറിയും ബോർമ്മയും കെ ബി ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ പ്രസന്നകുമാർ അധ്യക്ഷനായി. ഏഴംകുളം ജങ്‌ഷനിലുള്ള സഹകാരി സൂപ്പർ  മാർക്കറ്റിനോട് ചേർന്നാണ് പുതിയ സംരംഭം തുടങ്ങിയത്. സാൻഡ്‌വിച്ച്, ഷവർമ്മ, അൽഫാം, ഐസ് ക്രീം, വിശേഷാവസരങ്ങളിലേക്കുള്ള കേക്കുകൾ തുടങ്ങി രുചികരമായ എല്ലാ വിഭവങ്ങളും ഇവിടെനിന്നു ലഭിക്കും. വീടുകളിലെ ആഘോഷങ്ങൾ,  ചെറുകിടബേക്കറി സ്ഥാപനങ്ങൾ, മുൻകൂട്ടി ഓർഡർ നൽകുന്ന വ്യക്തികൾ എന്നിവർക്ക് ആവശ്യാനുസരണം സാധനങ്ങൾ അവരുടെ സ്ഥാപനങ്ങളിലും വീടുകളിലും എത്തിച്ചു കൊടുക്കാനുള്ള സൗകര്യവുമുണ്ട്. യോഗത്തിൽ ഭരണ സമിതിയംഗങ്ങളായ ബിജു കോട്ടൂർ, ജെ യാസിൻ ഖാൻ, അജിഫിലിപ്പ്, സന്തോഷ്കുമാർ, ഷീലാ ബാബു, വാസന്തിയമ്മ, ഏഴംകുളം പഞ്ചായത്ത്‌പ്രസിഡന്റ് വി എസ് ആശ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ പി ഹുസൈൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top