സിപിഐ എം ജില്ലാ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

സിപിഐ എം ജില്ലാ സമ്മേളന ലോഗോ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സ്വാഗതസംഘം ചെയർമാൻ പി ബി ഹർഷകുമാറിന്‌ നൽകി പ്രകാശനം ചെയ്യുന്നു


അടൂർ  ഡിസംബർ 27 മുതൽ 29 വരെ അടുരിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സ്വാഗത സംഘം ചെയർമാൻ പി ബി ഹർഷകുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നടത്തിയത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണിക്യഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. ടി കെ ജി നായർ, പി ജെ അജയകുമാർ, ടി ഡി ബൈജു, എ പത്മകുമാർ, അഡ്വ.  ആർ സനൽകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. എസ് മനോജ്, ജില്ലാ കമ്മറ്റി അംഗം കെ കുമാരൻ എന്നിവർ സന്നിഹിതരായി. Read on deshabhimani.com

Related News