211- –-ാം സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും

211–-ാം സ്നേഹഭവനത്തിന്റെ താക്കോൽ കൈപ്പുഴ മുകളിൽ വീട്ടിൽ മഞ്ജുവിനും ഷിനുവിനും കൈമാറുന്നു


പത്തനംതിട്ട സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 211–-ാം സ്നേഹ ഭവനം കൈപ്പുഴ മുകളിൽ വീട്ടിൽ മഞ്ജുവിനും ഷിനുവിനും. വർഷങ്ങളായി സ്വന്തമായി വീടില്ലാതെ കഴിയുകയായിരുന്നു ഇവർ. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ സഹായത്താലാണ്‌ വീട്‌ നിർമിച്ചത്‌. ചടങ്ങിൽ വാർഡംഗം കൊച്ചുറാണി എബ്രഹാം ഒറ്റകാട്ടിൽ, കെ പി ജയലാൽ, ജോഷി പടുവെട്ടുംകാലായിൽ, മത്തായി വട്ടുകുളം, എലിസബത്ത് മാത്യു, പ്രിയ  ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News