28 March Thursday

211- –-ാം സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

211–-ാം സ്നേഹഭവനത്തിന്റെ താക്കോൽ കൈപ്പുഴ മുകളിൽ വീട്ടിൽ മഞ്ജുവിനും ഷിനുവിനും കൈമാറുന്നു

പത്തനംതിട്ട
സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 211–-ാം സ്നേഹ ഭവനം കൈപ്പുഴ മുകളിൽ വീട്ടിൽ മഞ്ജുവിനും ഷിനുവിനും. വർഷങ്ങളായി സ്വന്തമായി വീടില്ലാതെ കഴിയുകയായിരുന്നു ഇവർ. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ സഹായത്താലാണ്‌ വീട്‌ നിർമിച്ചത്‌. ചടങ്ങിൽ വാർഡംഗം കൊച്ചുറാണി എബ്രഹാം ഒറ്റകാട്ടിൽ, കെ പി ജയലാൽ, ജോഷി പടുവെട്ടുംകാലായിൽ, മത്തായി വട്ടുകുളം, എലിസബത്ത് മാത്യു, പ്രിയ  ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top