സമഗ്ര അന്വേഷണം നടത്തണം: ‌ സിപിഐ എം



  ചിറ്റാർ കുടപ്പനകുളത്തു വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കെ പി പി മത്തായി മരണപ്പെട്ടതിനെപ്പറ്റി  സമഗ്രമായ അന്വേഷണം  നടത്തണമെന്ന്‌ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ആവശ്യപ്പെട്ടു.  വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കേടുവരുത്തിയെന്ന് ആരോപിച്ചു കസ്‌റ്റഡിയിൽ എടുത്ത മത്തായിയുടെ മരണത്തിലെ ദുരൂഹതകൾ പരിഹരിക്കപ്പെടേണ്ടതാണ്.  ചില വനംവകുപ്പ് ജീവനക്കാരുടെ ധാർഷ്ട്യവും ധിക്കാരവും ഇതിനോടകം തന്നെ വലിയ ജനകീയപ്രതിഷേധങ്ങൾക്ക്‌ കാരണമായിട്ടുണ്ട്.  സംശയാസ്പദമായി കസ്‌റ്റഡിയിൽ എടുക്കുന്നവരോട് സൗമ്യമായി സംസാരിക്കാൻ പോലും ചില  വനപാലകർ തയാറാകാറില്ല.  വനപാലകരുടെ കസ്‌റ്റഡിയിൽ ഇരിക്കെ ഒരാൾ മരണപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്  ഉദ്യോഗസ്ഥർക്ക് ഒഴിയാൻ കഴിയില്ല. കഠിനാധ്വാനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന മത്തായിയുടെ മരണത്തിലെ സംശയങ്ങൾ പരിഹരിക്കാൻ വനംവകുപ്പ് തന്നെ മുൻകൈ എടുക്കണം. ആരോപണവിധേയരെ മാറ്റിനിർത്തി സമഗ്രമായ  അന്വേഷണം നടത്തണമെന്നും ‌ എസ്‌ ഹരിദാസ്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News