20 April Saturday
പി പി മത്തായിയുടെ മരണം

സമഗ്ര അന്വേഷണം നടത്തണം: ‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
ചിറ്റാർ
കുടപ്പനകുളത്തു വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കെ പി പി മത്തായി മരണപ്പെട്ടതിനെപ്പറ്റി  സമഗ്രമായ അന്വേഷണം  നടത്തണമെന്ന്‌ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ആവശ്യപ്പെട്ടു. 
വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കേടുവരുത്തിയെന്ന് ആരോപിച്ചു കസ്‌റ്റഡിയിൽ എടുത്ത മത്തായിയുടെ മരണത്തിലെ ദുരൂഹതകൾ പരിഹരിക്കപ്പെടേണ്ടതാണ്.  ചില വനംവകുപ്പ് ജീവനക്കാരുടെ ധാർഷ്ട്യവും ധിക്കാരവും ഇതിനോടകം തന്നെ വലിയ ജനകീയപ്രതിഷേധങ്ങൾക്ക്‌ കാരണമായിട്ടുണ്ട്.  സംശയാസ്പദമായി കസ്‌റ്റഡിയിൽ എടുക്കുന്നവരോട് സൗമ്യമായി സംസാരിക്കാൻ പോലും ചില  വനപാലകർ തയാറാകാറില്ല. 
വനപാലകരുടെ കസ്‌റ്റഡിയിൽ ഇരിക്കെ ഒരാൾ മരണപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്  ഉദ്യോഗസ്ഥർക്ക് ഒഴിയാൻ കഴിയില്ല. കഠിനാധ്വാനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന മത്തായിയുടെ മരണത്തിലെ സംശയങ്ങൾ പരിഹരിക്കാൻ വനംവകുപ്പ് തന്നെ മുൻകൈ എടുക്കണം. ആരോപണവിധേയരെ മാറ്റിനിർത്തി സമഗ്രമായ  അന്വേഷണം നടത്തണമെന്നും ‌ എസ്‌ ഹരിദാസ്‌ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top