ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ക്യാമ്പിന് തുടക്കം

പെരുന്തേനരുവിയിൽ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിൽ നിന്ന്


 പെരുന്തേനരുവി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്  ജില്ലാ പരീശീലനം   - പെരുന്തേനരുവിയിൽ തുടക്കമായി.  ആതുര സേവന രംഗത്തെപ്പറ്റിയും,  കായിക പരിശീലനം ,  ദുരന്തനിവാരണ രംഗത്തെ പറ്റിയുമുള്ള ക്ലാസുകൾക്ക് സീനിയർ സർജൻ ശശി പി, അജീഷ് എന്നിവർ നേതൃത്വം നൽകി  സിഐടിയു  ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.  രണ്ടാം ദിവസമായ ഞായറാഴ്ച ഡിവൈഎഫ്ഐ  സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, സംസ്ഥാന ട്രഷറാർ എസ് ആർ അരുൺ ബാബു എന്നിവർ പങ്കെടുക്കും.  സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസെടുക്കും. Read on deshabhimani.com

Related News