കടമ്മനിട്ട കാലത്തിന് 
മുന്നേ നടന്ന കവി



 പത്തനംതിട്ട കാലത്തിനു മുന്നേ നടന്ന കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണനെന്ന് ഫോക്ലോർ അക്കാദമി ്ധ്യക്ഷൻ ഒ എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു. പുരോ​ഗമന കലാസ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈഎംസിഎ ഹാളിൽ നടന്ന അനുസ്മരണ യോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ മനസ്സും ഇടിവുടെത്ത മണ്ണുമായി സംവദിച്ച കവി കവികളിലൂടെ ഉയർത്തിയ ​ഗംഭീരമായ ആശയങ്ങൾ കാലാതിവർത്തിയായി നിലനില്ക്കുമെന്നും അദ്ദേഹം പറഞ്ഞു.   സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ അധ്യക്ഷനായി. അനുസ്മരണ സന്ദേശം സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എ ​ഗോകുലേന്ദ്രനും , ബിനു ജി തമ്പി പ്രഭാഷണവും നടത്തി.  രാജു ഏബ്രഹാം,   കടമ്മനിട്ടയുടെ പത്നി ശാന്ത, മകള്‍ ​ഗീതാദേവി, മകന്‍ ​ഗീതാകൃഷ്ണന്‍   താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം എന്‍ സോമരാജന്‍  , സുരേഷ് സോമ, ഡോ. കെ വിജയ്കൃഷ്ണന്‍, ടി അജിത്കുമാര്‍,  സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, എസ്  ബിജു എന്നിവരും  സംസാരിച്ചു. Read on deshabhimani.com

Related News