19 April Friday

കടമ്മനിട്ട കാലത്തിന് 
മുന്നേ നടന്ന കവി

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

 പത്തനംതിട്ട

കാലത്തിനു മുന്നേ നടന്ന കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണനെന്ന് ഫോക്ലോർ അക്കാദമി ്ധ്യക്ഷൻ ഒ എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു. പുരോ​ഗമന കലാസ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈഎംസിഎ ഹാളിൽ നടന്ന അനുസ്മരണ യോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ മനസ്സും ഇടിവുടെത്ത മണ്ണുമായി സംവദിച്ച കവി കവികളിലൂടെ ഉയർത്തിയ ​ഗംഭീരമായ ആശയങ്ങൾ കാലാതിവർത്തിയായി നിലനില്ക്കുമെന്നും അദ്ദേഹം പറഞ്ഞു.  
സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ അധ്യക്ഷനായി. അനുസ്മരണ സന്ദേശം സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എ ​ഗോകുലേന്ദ്രനും , ബിനു ജി തമ്പി പ്രഭാഷണവും നടത്തി.  രാജു ഏബ്രഹാം,   കടമ്മനിട്ടയുടെ പത്നി ശാന്ത, മകള്‍ ​ഗീതാദേവി, മകന്‍ ​ഗീതാകൃഷ്ണന്‍   താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം എന്‍ സോമരാജന്‍  , സുരേഷ് സോമ, ഡോ. കെ വിജയ്കൃഷ്ണന്‍, ടി അജിത്കുമാര്‍,  സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, എസ്  ബിജു എന്നിവരും  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top