റാന്നി താലൂക്ക്‌ ആശുപത്രിക്ക്‌ 
1.5 കോടിയുടെ ഉപകരണങ്ങൾ



റാന്നി റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടന 90 ലക്ഷം രൂപയുടെ ഒക്സിജൻ പ്ലാന്റ് ഉൾപ്പെടെ 1.5 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങൾ  അനുവദിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയെ തുടർന്നാണിത്. നിലവിൽ 21 ലക്ഷം രൂപയുടെ ആശുപത്രി  ഉപകരണങ്ങൾ ഇവർ ലഭ്യമാക്കിയിട്ടുണ്ട്. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ഉമാശങ്കർ ശർമ്മ (ഗിവ് ഇന്ത്യ), അബ്ദുള്ള ആസാദ്‌- (ഡോക്ടർസ് ഫോർ യു), ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  കെ എസ് ഗോപി, എച്ച്എംസി അംഗങ്ങളായ ജേക്കബ് സ്‌റ്റീഫൻ, പി ആർ പ്രസാദ് എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തിരമായി പ്ലാന്റ് പ്രവർത്തനക്ഷമമാക്കാനുള്ള നിർദേശം നൽകി.     Read on deshabhimani.com

Related News