അഖിൽ അനിൽ 
ദേശീയ ഗെയിംസിലേക്ക്‌



പത്തനംതിട്ട പൂനെയിൽ നടന്ന 33–-ാം സീനിയർ ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ആറംഗ ഫെൻസിങ്ങ് ടീമിന് ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ടീമിൽ സ്കൂൾ തലം മുതൽ ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയിട്ടുള്ള അഖിൽ അനിലുമുണ്ട്‌. കലിക്കറ്റ്  സർവകലാശാലയിലെ എം പി എഡ് വിദ്യാർഥിയാണ്.   ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌  കെ അനിൽകുമാറിന്റെയും പത്തനംതിട്ട നഗരസഭ കൗൺസിലർ അനിലാ അനിലിന്റെയും മകനാണ്‌. സഹോദരി അഖിലാ അനിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഫെൻസിങ്ങ് പരിശീലകയാണ്. Read on deshabhimani.com

Related News