26 April Friday

അഖിൽ അനിൽ 
ദേശീയ ഗെയിംസിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
പത്തനംതിട്ട
പൂനെയിൽ നടന്ന 33–-ാം സീനിയർ ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ആറംഗ ഫെൻസിങ്ങ് ടീമിന് ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ടീമിൽ സ്കൂൾ തലം മുതൽ ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയിട്ടുള്ള അഖിൽ അനിലുമുണ്ട്‌. കലിക്കറ്റ്  സർവകലാശാലയിലെ എം പി എഡ് വിദ്യാർഥിയാണ്.   ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌  കെ അനിൽകുമാറിന്റെയും പത്തനംതിട്ട നഗരസഭ കൗൺസിലർ അനിലാ അനിലിന്റെയും മകനാണ്‌. സഹോദരി അഖിലാ അനിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഫെൻസിങ്ങ് പരിശീലകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top