താലപ്പൊലിക്കിടെ പൊലീസിന്‌ മർദനം: 
3 പേര്‍ കൂടി അറസ്റ്റില്‍



 മങ്കര മണ്ണൂർ കയ‍്മകുന്നത്തുക്കാവിലെ കൂത്ത്‌ താലപ്പൊലിക്കിടെ പൊലീസിനെ മർദിച്ച കേസിൽ മൂന്നുപ്പേർ കൂടി അറസ്റ്റിൽ. ന​ഗരിപ്പുറം പള്ളിക്കുളം സ്വ​ദേശി രവീന്ദ്രൻ (38), ന​ഗരിപ്പുറം പുത്തൻപള്ളിയാലിൽ വിപിൻ (27), ന​ഗരിപ്പുറം കോട്ടപ്പാടത്ത് രമേഷ് (54) എന്നിവരാണ് മങ്കര പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.  ചൊവ്വാഴ്ച താലപ്പൊലിക്കിടെയാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിജെപി പ്രവർത്തകരും മണ്ണൂർ ന​ഗരിപ്പുറം സ്വദേശികളുമായ സജിത് (34), സന്ദീപ് (36), മണ്ണൂർ സ്വദേശി അശോക് ബാബു (47) എന്നിവരെയാണ് അറസ്റ്റിലായത്‌.  താലപ്പൊലിക്ക്‌ സുരക്ഷയ്ക്കായി നിയോ​ഗിച്ച പാലക്കാട്‌ നോർത്ത് സ്റ്റേഷനിലെ പൊലീസുകാരനാണ് മർദനമേറ്റത്. Read on deshabhimani.com

Related News