വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കും



ഷൊർണൂർ കോവിഡ്‌–-19 പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന വാട്സ്ആപ് സന്ദേശങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഷൊർണൂരിൽ ചേർന്ന യോഗത്തിൽ തീരുമാനം.  അതിഥി  തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യവും ഏർപ്പെടുത്തുമെന്നും പി കെ ശശി എംഎൽഎയുടെ നേതൃത്വത്തിൽ ഷൊർണൂരിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.  വ്യാജവാറ്റ് തടയാൻ നടപടിയെടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  ക്യാമ്പുകൾക്കും മറ്റുമുള്ള ഭക്ഷണ വിതരണം സമൂഹ അടുക്കള വഴിയായിരിക്കണം. കിച്ചനിലേക്ക് ഭക്ഷ്യസാധനങ്ങൾ ആർക്കു വേണെമെങ്കിലും നൽകാം.  വ്യാജസന്നദ്ധ പ്രവർത്തകരെ ഒഴിവക്കാനും തീരുമാനമെടുത്തു. നഗരസഭയിലെ അതിഥി  തൊഴിലാളികളുടെ കണക്കും യോഗത്തിൽ അവതരിപ്പിച്ചു. പി കെ ശശി എംഎൽഎ അധ്യക്ഷനായി.  നഗരസഭ ചെയർപേഴ്സൻ വി വിമല, വൈസ് ചെയർമാൻ ആർ സുനു, സെക്രട്ടറി പ്രമോദ്, ഡിവൈഎസ്പി എൻ മുരളീധരൻ, ഇസ്പെക്ടർ സുജിത് കുമാർ, എക്സൈസ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News