26 April Friday

വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
ഷൊർണൂർ
കോവിഡ്‌–-19 പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന വാട്സ്ആപ് സന്ദേശങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഷൊർണൂരിൽ ചേർന്ന യോഗത്തിൽ തീരുമാനം. 
അതിഥി  തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യവും ഏർപ്പെടുത്തുമെന്നും പി കെ ശശി എംഎൽഎയുടെ നേതൃത്വത്തിൽ ഷൊർണൂരിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.  വ്യാജവാറ്റ് തടയാൻ നടപടിയെടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
ക്യാമ്പുകൾക്കും മറ്റുമുള്ള ഭക്ഷണ വിതരണം സമൂഹ അടുക്കള വഴിയായിരിക്കണം. കിച്ചനിലേക്ക് ഭക്ഷ്യസാധനങ്ങൾ ആർക്കു വേണെമെങ്കിലും നൽകാം. 
വ്യാജസന്നദ്ധ പ്രവർത്തകരെ ഒഴിവക്കാനും തീരുമാനമെടുത്തു. നഗരസഭയിലെ അതിഥി  തൊഴിലാളികളുടെ കണക്കും യോഗത്തിൽ അവതരിപ്പിച്ചു. പി കെ ശശി എംഎൽഎ അധ്യക്ഷനായി. 
നഗരസഭ ചെയർപേഴ്സൻ വി വിമല, വൈസ് ചെയർമാൻ ആർ സുനു, സെക്രട്ടറി പ്രമോദ്, ഡിവൈഎസ്പി എൻ മുരളീധരൻ, ഇസ്പെക്ടർ സുജിത് കുമാർ, എക്സൈസ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top