വിശദമായ പോസ്റ്റ്മോര്‍ട്ടം 
റിപ്പോര്‍ട്ട് വൈകും



മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമം​ഗലം കുന്തിപ്പാടത്ത് പുലി ചത്ത സംഭവത്തിൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ വൈകും. മരണകാരണം വിശദമായി പഠിക്കാൻ ടോക്സികോളജി പരിശോധനയ്ക്കായി സാമ്പിൾ കാക്കനാട്ടെ ലാബിൽ അയച്ചിരുന്നു.  പുലിയുടെ മരണകാരണം ക്യാപ്ചർ മയോപ്പതിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദമായ പരിശോധനയ്ക്കാണ് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്.  ആറ് മണിക്കൂറോളം തൂങ്ങിക്കിടന്നതോടെ ആന്തരികാവയവങ്ങൾക്ക് ബലക്ഷയം ഉണ്ടായി. തുടർന്ന് ഹൃദയാഘാതം സംഭവിച്ചു. ഈ അവസ്ഥയാണ് ക്യാപ്ചർ മയോപ്പതി. Read on deshabhimani.com

Related News