നാളെ 5 സെമിനാർ



  പാലക്കാട്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ പുരോഗമിക്കുന്നു. പാലക്കാട്‌, പുതുശേരി, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശേരി, മുണ്ടൂർ, കുഴൽമന്ദം ഏരിയകളിലെ സെമിനാറുകൾ പൂർത്തിയായി. ശനിയാഴ്ച അഞ്ച്‌ ഏരിയകളിൽ സെമിനാർ നടക്കും.  ‘ലഹരിവസ്‌തുക്കളും യുവതലമുറയും’ എന്ന വിഷയത്തിൽ രാവിലെ പത്തിന്‌ കൊല്ലങ്കോട്‌ പല്ലശനയിൽ സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സെമിനാർ ഉദ്‌ഘാടനം ചെയ്യും. ആലത്തൂർ ഏരിയയിലെ തരൂരിൽ രാവിലെ പത്തിന്‌ ‘സ്‌ത്രീയും പൊതുഇടവും’ സെമിനാർ സാഹിത്യകാരി എം ബി മിനി ഉദ്‌ഘാടനം ചെയ്യും.  ശ്രീകൃഷ്‌ണപുരം വെള്ളിനേഴിയിൽ രാവിലെ പത്തിന്‌ ‘പൊതുഇടങ്ങളിലെ സ്‌ത്രീ’ എന്ന വിഷയത്തിൽ കെ ജയദേവൻ ഉദ്‌ഘാടനം ചെയ്യും. ‘ലഹരിക്കെതിരെ കൂട്ടായ്‌മ’ മണ്ണാർക്കാട്‌ കുമരംപുത്തൂരിൽ രാവിലെ പത്തിന്‌ മണ്ണാർക്കാട്‌ ഡിവൈഎസ്‌പി വി എ കൃഷ്‌ണദാസ്‌ ഉദ്‌ഘാടനം ചെയ്യും. ‘സ്‌ത്രീപക്ഷകേരളം  സുരക്ഷിത കേരളം’ എന്ന വിഷയത്തിൽ ചിറ്റൂരിൽ പകൽ രണ്ടിന്‌ സാഹിത്യകാരി എം ബി മിനി ഉദ്‌ഘാടനം ചെയ്യും.  ഒക്ടോബർ 5,6,7 തീയതികളിൽ വടക്കഞ്ചേരിയിലാണ്‌ ജില്ലാസമ്മേളനം. Read on deshabhimani.com

Related News