27 April Saturday
മഹിളാ അസോ. ജില്ലാ സമ്മേളനം

നാളെ 5 സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
 
പാലക്കാട്‌
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ പുരോഗമിക്കുന്നു. പാലക്കാട്‌, പുതുശേരി, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശേരി, മുണ്ടൂർ, കുഴൽമന്ദം ഏരിയകളിലെ സെമിനാറുകൾ പൂർത്തിയായി. ശനിയാഴ്ച അഞ്ച്‌ ഏരിയകളിൽ സെമിനാർ നടക്കും. 
‘ലഹരിവസ്‌തുക്കളും യുവതലമുറയും’ എന്ന വിഷയത്തിൽ രാവിലെ പത്തിന്‌ കൊല്ലങ്കോട്‌ പല്ലശനയിൽ സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സെമിനാർ ഉദ്‌ഘാടനം ചെയ്യും. ആലത്തൂർ ഏരിയയിലെ തരൂരിൽ രാവിലെ പത്തിന്‌ ‘സ്‌ത്രീയും പൊതുഇടവും’ സെമിനാർ സാഹിത്യകാരി എം ബി മിനി ഉദ്‌ഘാടനം ചെയ്യും. 
ശ്രീകൃഷ്‌ണപുരം വെള്ളിനേഴിയിൽ രാവിലെ പത്തിന്‌ ‘പൊതുഇടങ്ങളിലെ സ്‌ത്രീ’ എന്ന വിഷയത്തിൽ കെ ജയദേവൻ ഉദ്‌ഘാടനം ചെയ്യും. ‘ലഹരിക്കെതിരെ കൂട്ടായ്‌മ’ മണ്ണാർക്കാട്‌ കുമരംപുത്തൂരിൽ രാവിലെ പത്തിന്‌ മണ്ണാർക്കാട്‌ ഡിവൈഎസ്‌പി വി എ കൃഷ്‌ണദാസ്‌ ഉദ്‌ഘാടനം ചെയ്യും. ‘സ്‌ത്രീപക്ഷകേരളം  സുരക്ഷിത കേരളം’ എന്ന വിഷയത്തിൽ ചിറ്റൂരിൽ പകൽ രണ്ടിന്‌ സാഹിത്യകാരി എം ബി മിനി ഉദ്‌ഘാടനം ചെയ്യും. 
ഒക്ടോബർ 5,6,7 തീയതികളിൽ വടക്കഞ്ചേരിയിലാണ്‌ ജില്ലാസമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top